ആലപ്പുഴ: തൃക്കുന്നപ്പുഴ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ഭാഗവത സപ്താഹജ്ഞാന യജ്ഞം ഇന്ന് തുടങ്ങി 13ന് സമാപിക്കും. ഹരിനാമകീർത്തനം, ഗണപതിഹോമം, പാരായണം, പ്രഭാഷണം, സമൂഹപ്രാർത്ഥന, അന്നദാനം, സർവ്വൈശ്വര്യപൂജ, അവഭൃഥസ്നാന ഘോഷയാത്ര എന്നീ ചടങ്ങുകൾ നടക്കും. അഖിലഭാരത അയ്യപ്പസേവാസംഘം 301-ാം നമ്പർ ശാഖയുടെ നിയന്ത്രണത്തിലാണ് ക്ഷേത്രഭരണം.