
ചെന്നിത്തല: സപ്ലൈകോ മാർക്കറ്റിൽ അവശ്യ സാധനങ്ങൾ ലഭ്യമല്ലാത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി ചെന്നിത്തല പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാരാഴ്മ മാർക്കറ്റ് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന സപ്ലൈകോ ഔട്ട്ലെറ്റിന് മുന്നിൽ അടുപ്പ് കൂട്ടി പായസം വച്ച് പ്രതിഷേധിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ചെന്നിത്തല കിഴക്കൻ മേഖല പ്രസിഡന്റ് പ്രവീൺ പ്രണവം അധ്യക്ഷത വഹിച്ചു, പടിഞ്ഞാറൻ മേഖല പ്രസിഡന്റ് ഹരി മണ്ണാരെത്ത്, സംസ്ഥാന പരിസ്ഥിതി സെൽ കോ-കൺവീനർ ഗോപൻ ചെന്നിത്തല, ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡന്റ് സജു കുരുവിള, ബിനുരാജ്, ഗ്രാമപഞ്ചായത്തംഗങ്ങളായ പ്രവീൺ കാരാഴ്‌മ, ദീപ രാജൻ, ബിന്ദു പ്രദീപ്, കീർത്തി വിപിൻ, കെ.സേനൻ, ഷിജി കുമാർ, രതീഷ്, സിന്ധു മണിക്കുട്ടൻ, നിഷ വിനോദ്, സിന്ധു രാജീവ്, തുടങ്ങിയവർ നേതൃത്വം നൽകി