മാന്നാർ : ഭിന്നശേഷിക്കാർക്കുള്ള സവിശേഷ തിരിച്ചറിയൽ കാർഡുമായി (യു.ഡി.ഐ.ഡി ) ബന്ധപ്പെട്ട പരാതികളും, പ്രശ്നങ്ങളും പരിഹരിക്കുന്നതിനായി മാന്നാർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ നാളെ രാവിലെ 10 മുതൽ ഉച്ചക്ക് 1മണി വരെ അദാലത്ത് നടക്കും. അപേക്ഷിച്ചിട്ട് വർഷങ്ങളായിട്ടും കാർഡ് കിട്ടാത്തതും, അപേക്ഷ തള്ളിയതുമായ പ്രശ്നങ്ങളും, നോട്ട് വെരിഫൈഡ് എന്ന് സ്റ്റാറ്റസ് കാണിക്കുന്നതുമായ വിഷയങ്ങളും അദാലത്തിൽ പരിഗണിക്കും. പങ്കെടുക്കുന്നവർ ആധാർ കാർഡ്, ഫോട്ടോ, മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ, നിലവിൽ കിട്ടിയ യു.ഡി.ഐ.ഡി കാർഡ്, വിരലടയാളം/ ഒപ്പ് എന്നീ രേഖകൾ നിർബന്ധമായും ഹാജരാക്കേണ്ടതാണ്. ഭിന്നശേഷിയുള്ളവർ നേരിട്ട് ഹാജരാകുന്നതിനു പകരം രേഖകൾ സഹിതം മറ്റൊരാൾ അദാലത്തിൽ പങ്കെടുത്താൽ മതിയാകും.