കൊല്ലം: മിമിക്രിക്ക് സംഗീത നാടക അക്കാഡമിയുടെ അംഗീകാരം ലഭിച്ചതിലുള്ള സന്തോഷം വിധിക‌ർത്താക്കൾ പ്രകടിപ്പിച്ചു. മിമിക്രിക്ക് സാംസ്ക്കാരിക വകുപ്പിന്റെ അംഗീകാരം വേണമെന്ന കലാകാരന്മാരുടെ പത്ത് വ‌ർഷത്തോളം നീണ്ട ആവശ്യത്തിന് കഴിഞ്ഞ നവംബറിലാണ് പച്ചക്കൊടി ലഭിച്ചത്. ഇന്നലെ ഹയർ സെക്കൻഡറി ആൺകുട്ടികളുടെ മിമിക്രി മത്സരത്തിൽ എല്ലാ മത്സരാർത്ഥികളും മികച്ചതായിരുന്നു എന്ന് അഭിപ്രായപ്പെടാനാവില്ല. ഒരേ വിഷയങ്ങൾ ഒരേ തരത്തിൽ അവതരിപ്പിച്ചവരും, വ്യത്യസ്തതകൾ പുലർത്തിയവരുമുണ്ട്. സാമാന്യം തരക്കേടില്ലാത്ത നിലവാരമാണ് മത്സരം പൊതുവിൽ പ്രകടമാക്കിയതെന്നും ചാനൽ കോമഡി ഷോ താരങ്ങളായ വിധി ക‌ർത്താക്കൾ അഭിപ്രായപ്പെട്ടു.