
ഹരിപ്പാട്: റോട്ടറി ക്ലബ്ബിന്റ നേതൃത്വത്തിൽ മാന്നാർ സെന്റ് ഗ്രിഗോറിയസ് ഹോസ്പിറ്റൽ,കായംകുളം അഹല്യ ഫൗണ്ടേഷൻ കണ്ണാശുപത്രി,നങ്ങ്യാർകുളങ്ങര ജീവനം പാലിയേറ്റീവ് കെയർ എന്നിവരുടെ സഹകരണത്തോടെ നങ്ങ്യാർകുളങ്ങര ടി. കെ. എം. എം. കോളേജ് ഓഡിറ്റോറിയത്തിൽ നടത്തിയ മെഗാ മെഡിക്കൽ ക്യാമ്പ് എ.എം.ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു. ഹരിപ്പാട് റോട്ടറി ക്ലബ് പ്രസിഡന്റ് ഡോ. ഷേർളി അധ്യക്ഷത വഹിച്ചു. റോട്ടറി അസി.ഗവർണർ സലികുമാർ, റോട്ടറി അംഗങ്ങളായ പ്രൊഫ. ലോഹിതൻ, പ്രൊഫ. ശബരിനാഥ്, റജി ജോൺ എന്നിവർ സംസാരിച്ചു.