ചേർത്തല: ചരിത്ര പ്രസിദ്ധമായ അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്കയിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ 378ാമത് മകരം തിരുനാളിന് 10 ന് കൊടിയേറും. 27 ന് സമാപിക്കും. വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളതെന്നും കർദ്ദിനാൾ ഉൾപ്പെടെ 8 അഭിവന്ദ്യ പിതാക്കൻമാർ എത്തിച്ചേരുമെന്നും 23ന് മോസ്റ്റ് കാർഡിനൽ ഫിലിപ്പ് നേരി ഫെറാവോ ഗോവൻ ആർച്ച് ബിഷപ്പിന്റെ സാന്നിദ്ധ്യം ഉണ്ടായിരിക്കുമെന്നും ബസിലിക്ക റെക്ടർ ഫാ.ഡോ.യേശുദാസ് കാട്ടുങ്കൽ തയ്യിൽ, അസിസ്റ്റന്റ് വികാരിമാരായ ഫാ.ഡോ.സെലസ്റ്റിൻ പുത്തൻ പുരയ്ക്കൽ,ഫാ.സെബാസ്റ്റ്യൻ വലിയ വീട്ടിൽ എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
10ന് വൈകിട്ട് 4ന് പാലായിൽ നിന്ന് തിരുനാൾ പതാക അർത്തുങ്കൽ ബസിലിക്കയിൽ എത്തിച്ചേരും. തുടർന്ന് തിരുനാൾ വിളംബര വെടിമുഴക്കം, 5.30ന് പതാക പ്രയാണം ബീച്ച് കുരിശടിയിൽ നിന്നും ആരംഭിക്കും. 6.30ന് കൊടിയേറ്റ് . ആലപ്പുഴ രൂപത ബിഷപ്പ് ഡോ.ജെയിംസ് റാഫേൽ ആനാപറമ്പിൽ മുഖ്യകാർമികത്വം വഹിക്കും. 7ന് ആഘോഷമായ പൊന്തിഫിക്കൽ ദിവ്യബലിക്ക് കണ്ണൂർ രൂപത ബിഷപ്പ് ഡോ.അലക്സ് വടക്കുംതല കാർമ്മികത്വം വഹിക്കും.11ന് വനിതാദിനം. രാവിലെ 11ന് നടക്കുന്ന ആഘോഷമായ ദിവ്യബലിക്ക് ഫാ.ആന്റണി കാനപ്പിള്ളിയും,വൈകിട്ട് 6ന് ഫാ.സ്റ്റാൻലി പുളിമുട്ടുപറമ്പിലും മുഖ്യകാർമ്മികരാകും. 12ന് മാതൃപിതൃദിനത്തിൽ വൈകിട്ട് ആറിന് ആഘോഷമായ ദിവ്യബലി, ഫാ.ബേർളി വേലിക്കകം കാർമ്മികത്വം വഹിക്കും.13ന് തൊഴിലാളി ദിനം,വൈകിട്ട് 6ന് ദിവ്യബലിക്ക് ഫാ.മൈക്കിൾ ജോർജ്ജ് അരയൻപറമ്പിൽ കാർമ്മികനാകും.14ന് സന്യസ്തദിനത്തിൽ രാവിലെ 7നും,9നും,11നും,വൈകിട്ട് 3നും,6നും ആഘോഷമായ ദിവ്യബലി. 15ന് ഇടവക ദിനം,സാസ്ക്കാരിക ദിനം,വൈകിട്ട് 6ന് ആഘോഷമായ ദിവ്യബലിക്ക് ഫാ.ജൂഡ് ജോസഫ് കൊണ്ടപ്പശേരി കാർമ്മികനാകും.7.30ന് കലാസന്ധ്യ.16ന് സമുദായദിനത്തിൽ നടക്കുന്ന ദിവ്യബലിക്ക് ഫാ.തോമസ് തറയിൽ കാർമ്മികനാകും.17ന് ദമ്പതിദിനത്തിൽ രാത്രി 9 മുതൽ 11വരെ ദിവ്യകാരുണ്യ ആരാധന.ഫാ.ജോസ് തോമസ് കാർമ്മികനാകും. 18ന് ചരിത്ര പ്രസിദ്ധമായ തിരുസ്വരൂപ നടതുറക്കൽ,രാവിലെ 5ന് നടതുറയ്ക്കൽ തിരുസ്വരൂപ വന്ദനം ഫാ.പോൾ ജെ. അറയ്ക്കൽ മുഖ്യകാർമികത്വം വഹിക്കും. ഫാ. സെബാസ്റ്റ്യൻ ശാസ്താംപറമ്പിൽ വചനപ്രഘോഷണം നടത്തും.വൈകിട്ട് 6ന് ആഘോഷമായ പൊന്തിഫിക്കൽ ദിവ്യബലി പുനലൂർ രൂപത ബിഷപ്പ് റവ.ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ മുഖ്യകാർമികത്വം വഹിക്കും.19ന് കാരുണ്യദിനത്തിൽ വൈകിട്ട് 6ന് നടക്കുന്ന ആഘോഷമായ ദിവ്യബലിക്ക് ചങ്ങനാശേരി അതിരൂപതാ സഹായമെത്രാൻ റവ.ഡോ.തോമസ് തറയിൽ മുഖ്യകാർമ്മികനാകും.
20ന് തിരുനാൾ ഉത്സവദിനം രാവിലെ 6.45ന് ആഘോഷമായ പൊന്തിഫിക്കൽ ദിവ്യബലി, ആലപ്പുഴ രൂപത ബിഷപ്പ് ഡോ. ജെയിംസ് റാഫേൽ ആനാപറമ്പിൽ മുഖ്യകാർമ്മികത്വം വഹിക്കും. വൈകിട്ട് 3ന് ആഘോഷമായ പൊന്തിഫിക്കൽ ദിവ്യബലിക്ക് കൊല്ലംരൂപത ബിഷപ്പ് ഡോ.സ്റ്റാൻലി റോമൻ മുഖ്യകാർമികത്വം വഹിക്കും. 4.30ന് ആഘോഷമായ തിരുനാൾ പ്രദക്ഷിണം,ഫാ.സെബാസ്റ്റ്യൻ ഷാജി ചുള്ളിക്കൽ,ഫാ.സെബാസ്റ്റ്യൻ ജൂഡോ മൂപ്പശേരിയിൽ,ഫാ.സെബാസ്റ്റ്യൻ ക്ലമന്റ് കുറ്റിവീട്ടിൽ എന്നിവർ മുഖ്യകാർമ്മികരാകും. 7ന് നടക്കുന്ന ആഘോഷമായ സമൂഹബലിക്ക് ഫാ.സ്റ്റീഫൻ ജെ.പുന്നയ്ക്കൽ കാർമ്മികനാകും. രാത്രി 10ന് ആഘോഷമായ ദിവ്യബലിക്ക് ഫാ. ജോർജ് ബിബിലൻ ആറാട്ടുകുളം മുഖ്യകാർമികത്വം വഹിക്കും 21ന് യുവജനദിനത്തിൽ രാവിലെ 11ന് ആഘോഷമായ ദിവ്യബലിക്ക് (മലങ്കര റീത്തിൽ) തിരുവല്ല രൂപത ബിഷപ്പ് ഡോ. തോമസ് മാർ കുറിലോസ് മുഖ്യകാർമികത്വം വഹിക്കും. 22ന് ദൈവദാസൻ മോൺ.റൈനോൾഡ്സ് പുരയ്ക്കൽ അനുസ്മരണദിനം. 23ന് വൈകിട്ട് 6ന് പൊന്തിഫിക്കൽ ദിവ്യബലിക്ക് (ഇംഗ്ലീഷിൽ)ഗോവ ആർച്ച് ബിഷപ്പ് കാർഡിനൽ ഫിലിപ്പ് നേരി ഫെറാവോ മുഖ്യകാർമികത്വം വഹിക്കും. 24ന് ഭിന്നശേഷിക്കാരുടെ ദിനം 25ന് ധന്യ മദർ ഫെർണാണ്ട റീവയുടെ അനുസ്മരണവും സാമൂഹിക ദിനവും,26ന് ദൈവദാസൻ സെബാസ്റ്റ്യൻ പ്രസന്റേഷൻ അനുസ്മരണം, 27ന് കൃതജ്ഞതാദിനം, വൈകിട്ട് 3ന് ആഘോഷമായ തിരുനാൾ സമൂഹബലിക്ക് കൊച്ചി രൂപത ബിഷപ്പ് ഡോ. ജോസഫ് കരിയിൽ മുഖ്യകാർമികത്വം വഹിക്കും. രാത്രി 10.30ന് കൃതജ്ഞതാ സമൂഹ ദിവ്യബലിക്ക് റെക്ടർ ഡോ.യേശുദാസ് കാട്ടുങ്കൽത്തയ്യിൽ മുഖ്യകാർമ്മികനാകും,റവ. ഡോ.സെലസ്റ്റിൻ പുത്തൻപുരയ്ക്കൽ വചനപ്രഘോഷണം നടത്തും.12ന് തിരുസ്വരൂപ വന്ദനം,തിരുസ്വരൂപ നട അടയ്ക്കൽ.
കൈക്കാരാമാരായ ടോമി ചിന്നപ്പൻ,ജോസി സ്റ്റീഫൻ, ബിപിൻ പോൾ,പബ്ലിസിറ്റി കമ്മിറ്റി അംഗങ്ങളായ രമേഷ് സേവ്യർ,ബിനു വർഗീസ്,ദിലീപ് ലൂക്ക എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
ഒരുക്കങ്ങൾ വിപുലം
തീർത്ഥാടകരെ വരവേൽക്കാൻ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. പള്ളിയുടെ കിഴക്ക്, വടക്ക്, തെക്ക് ഭാഗങ്ങളിൽ അഞ്ചര ഏക്കറിലധികം സ്ഥലത്ത് വാഹനങ്ങൾക്കായി വിശാലമായ പാർക്കിംഗ് സൗകര്യം ഒരുക്കി. ഗതാഗത നിയന്ത്രണത്തിനായി പൊലീസിന് പുറമേ സന്നദ്ധ സേനാംഗങ്ങളുമുണ്ടാവും. കുടിവെള്ള വിതരണത്തിനും പ്രാഥമിക ചികിത്സയ്ക്കും സൗകര്യമൊരുക്കും. കെ.എസ്.ആർ.ടി.സി വിവിധ ഡിപ്പോകളിൽ നിന്നു പ്രത്യേക സർവീസുകൾ നടത്തും. പള്ളിയിലും സമീപ പ്രദേശങ്ങളിലും നിരീക്ഷണ സംവിധാനം ശക്തമാക്കും.