1

കുട്ടനാട്: കുട്ടമംഗലം എസ്.എൻ.ഡി.പി ഹയർസെക്കൻഡറി സ്ക്കൂൾ വാർഷികം എസ്.എൻ.ഡി.പി യോഗം കുട്ടനാട് യൂണിയൻ ചെയർമാൻ ബിനേഷ് പ്ലാത്താനത്തും 25വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന ഹയർസെക്കൻഡറി അദ്ധ്യാപകരായ ആർ. സാം, എൽ.ഗംഗ എന്നിവരുടെ യാത്രയയപ്പ് സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് എം.സി.പ്രസാദും ഉദ്ഘാടനം ചെയ്തു. യൂണിയൻ കൺവീനർ സന്തോഷ് ശാന്തി മുഖ്യാഥിതിയായി. സ്ക്കൂൾ മാനേജർ കെ.എ.പ്രമോദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ശാഖാ പ്രസിഡന്റ് എ.കെ.ഗോപിദാസ് ഉപഹാര സമർപ്പണം നടത്തി. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ഷീല സജീവ്, വാർഡ് അംഗം കവിത സാബു, പ്രിൻസിപ്പാൾ ബി.ആർ.ബിന്ദു, ഹെഡ്മാസറ്റർ രഞ്ജിത്ത് ഗോപി, അദ്ധ്യാപകരായ എൻ.എം.രാജേഷ്, എ.എം.ബിജിമോൾ, പി.ടി.എ പ്രസിഡന്റ്

എ.ആർ.മണിക്കുട്ടൻ, ശാഖാ സെക്രട്ടറി കെ.ആർ.അജയഘോഷ്, വിദ്യാർത്ഥി പ്രതിനിധി അനഘ ബിജു എന്നിവർ സംസാരിച്ചു.