അമ്പലപ്പുഴ: ദേശീയപാതയിൽ പുറക്കാട്ട് ജീപ്പ് ഇടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് പരിക്കേറ്റു. പുറക്കാട് ആനന്ദേശ്വരം തയ്യിൽ പറമ്പ് വീട്ടിൽ സുനിൽ കുമാറിന്റെ ഭാര്യ മീരയ്ക്കാണ് (35) പരിക്കേറ്റത്. ഓടിക്കൂടിയ നാട്ടുകാർ മീരയെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകിട്ട് 5.15 ഓടെ പുറക്കാട്‌ പെട്രോൾ പമ്പിന് സമീപമായിരുന്നു അപകടം.