ഹരിപ്പാട്. കുമാരപുരത്ത് ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന കറവപ്പശുക്കളുടെ നിലയിൽ നേരിയ പുരോഗതി. കുമാരപുരം കാട്ടിൽ മാർക്കറ്റ് ആറ്റുപുറത്ത് തെക്കതിൽ ഭാമിനിയുടെ അഞ്ച് കറവപ്പശുക്കളാണ് വയർ വീർത്ത് ശ്വാസം കിട്ടാതെ ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്നത്. കഴിഞ്ഞദിവസം രാത്രിയിൽ ഉൾപ്പെടെ മൃഗസംരക്ഷണ വകുപ്പിലെ ഡോക്ടർമാരുടെ തുടർച്ചയായ സേവനം ഇവിടെ ലഭ്യമാക്കിയതോടെയാണ് പശുക്കളുടെ ആരോഗ്യസ്ഥിതിയിൽ മാറ്റമുണ്ടായത്. കഴിഞ്ഞദിവസം രാത്രിയിൽ മുതുകുളം മൃഗാശുപത്രിയിലെ സീനിയർ വെറ്ററിനറി സർജൻ ഡോ.ശങ്കരനാരായണൻ, ഡോ ആദർശ്, ഹരിപ്പാട് മൃഗാശുപത്രിയിലെ സർജൻ , ഡോ.അൻസാർ മുഹമ്മദ്, കണ്ടല്ലൂർ മൃഗാശുപത്രിയിലെ ഡോ. സി.എസ് ഷൈജു, കുമാരപുരം മൃഗാശുപത്രിയിലെ ഡോ ദിവ്യ തങ്കം, കുമാരപുരംലൈവ് സ്റ്റാക്ക് ഇൻസ്പെക്ടർ ബിജു എന്നിവരടങ്ങുന്ന വെറ്റിനറി മെഡിക്കൽ സംഘം പശുക്കളെ ചികിത്സിച്ചിരുന്നു.