മാവേലിക്കര:എക്സ് സർവീസ്സസ് ലീഗ് മാവേലിക്കര ടൗൺ യൂണിറ്റ് ക്രിസ്മസ് പുതുവത്സര ആഘോഷവും പുതിയ ഭരണ സമിതി തിരെഞ്ഞെടുപ്പും ജില്ലാ പ്രസിഡന്റ്‌ കെ.കുട്ടൻ നായർ ഉദ്ഘടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ്‌ എസ് .മുരളീധര കൈമൾ അദ്ധ്യക്ഷനായി. യൂണിറ്റ് സെക്രട്ടറി എസ്.വിജയൻ പിള്ള റിപ്പോർട്ടും ട്രഷറർ സി.എസ് .ശ്രീകുമാർ വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. താലൂക്ക് സെക്രട്ടറി എസ്.പങ്കജാക്ഷൻ പിള്ള ക്രിസ്മസ് സന്ദേശം നൽകി.തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ പുതിയ ഭാരവാഹികളായി വിദ്യാധരൻ ഉണ്ണിത്താൻ (പ്രസിഡന്റ്), സി.എസ് .ശ്രീകുമാർ (സെക്രട്ടറി), ജയശ്രീ രാജൻ (മഹിളാ വിംഗ് പ്രസിഡന്റ്‌), രമാ വേണു (മഹിളാ വിംഗ് സെക്രട്ടറി) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. യൂണിറ്റ് വൈസ് പ്രസിഡന്റ്‌ ജയപാലൻ നായർ നന്ദി പറഞ്ഞു.