മാവേലിക്കര: പല്ലാരിമംഗലം ശരണാലയം പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റ് വാർഷികവും പുതുവത്സരാഘോഷവും മാവേലിക്കര ശുഭാനന്ദാദർശാശ്രമം ആചാര്യൻ സ്വാമി ത്യാഗാനന്ദ സമ്മേളനം ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡന്റ് കെ.ബി.സുനിൽകുമാർ അദ്ധ്യക്ഷനായി. മാവേലിക്കര നഗരസഭ മുൻ ചെയർമാൻ കെ.ആർ. മുരളീധരൻ ലോഗോ പ്രകാശനം ചെയ്തു. ഈരേഴ സെയ്ന്റ് ഫ്രാൻസിസ് ചിൽഡ്രൻസ് ഹോം ഡയറക്ടർ സിസ്റ്റർ അനുപമ പുതുവത്സര സന്ദേശം നൽകി. ജീവകാരുണ്യ പ്രവർത്തകൻ ജമാലുദ്ദീൻ, മാദ്ധ്യമപ്രവർത്തകൻ എസ്. അഖിലേഷ്, പരീക്ഷകളിൽ ഉന്നതവിജയം നേടിയ ഐലിൻ, ഹെലൻ സജി എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഗ്രാമപഞ്ചായത്തംഗം ജി.വിജയകുമാർ, ട്രസ്റ്റ് സെക്രട്ടറി ശ്രീമുരുകൻ മഠത്തിൽ, ജോയിന്റ് സെക്രട്ടറി ജെ.ശോഭാകുമാരി, കെ.മുജീബ്, സാബു കരിപ്പുഴ, സുരികുമാർ, സോമരാജൻ പുത്തൻവീട്ടിൽ, നമിത സോമരാജൻ എന്നിവർ സംസാരിച്ചു.