ആലപ്പുഴ : വിദേശവനിതയെ ലൈംഗികമായി പീഡിപ്പിച്ച ഹോംസ്റ്റേ ഉടമയെ പൊലീസ് അറസ്റ്റു ചെയ്തു. ആലപ്പുഴ കളക്ട്രേറ്റ് ജംഗ്ഷന് കിഴക്കുവശമുള്ള ഹോംസ്റ്റേയുടെ ഉടമ ഷയാസിനെയാണ് (27) ആലപ്പുഴ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. മസാജ് ചെയ്യാമെന്ന് പറഞ്ഞ് 4ന് രാത്രി 8.45 ഓടെ റൂമിൽ കയറിയശേഷം ഇയാൾ പീഡിപ്പിക്കുകയായിരുന്നെന്നാണ് വിദേശവനിതയുടെ പരാതി. കോടതിയിൽ ഹാജരാക്കിയ ഷയാസിനെ റിമാൻഡ് ചെയ്തു. സൗത്ത് എസ്.എച്ച്.ഒ എസ്.അരുൺ, എസ്.ഐ കെ.ആർ.ബിജു, സി.പി.ഒമാരായ രഞ്ജിത്, രശ്മി എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്