മാവേലിക്കര: യു.ഡി.എഫ് മാവേലിക്കര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 10ന്‌ നടക്കുന്ന വിചാരണ സദസ്സിനു മുന്നോടിയായി നടന്ന യു.ഡി.എഫ് ടൗൺ മണ്ഡലം കൺവെൻഷൻ ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.കെ.ആർ.മുരളീധരൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് മാത്യു കണ്ടത്തിൽ അധ്യക്ഷനായി. നഗരസഭ ചെയർമാൻ കെ.വി.ശ്രീകുമാർ, കേരളാ കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം തോമസ് സി.കുറ്റിശ്ശേരിൽ, യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ കെ.ഗോപൻ, ബ്ലോക്ക് പ്രസിഡന്റ് അനി വർഗീസ്, ഡി.സി.സി ഭാരവാഹികളായ നൈനാൻ സി.കുറ്റിശ്ശേരിൽ, ലളിത രവീന്ദ്രനാഥ്, നഗരസഭ വൈസ് ചെയർപേഴ്സൺ റ്റി.കൃഷ്ണകുമാരി, ലളിതാ രവീന്ദ്രനാഥ്, അഡ്വ.കുഞ്ഞുമോൾ രാജു, സജീവ്പ്രായിക്കര, ശാന്തി അജയൻ, മനസ്സ് രാജൻ, ചിത്രാമ്മാൾ, തോമസ് കടവിൽ, എൻ.മോഹൻദാസ്, എന്നിവർ സംസാരിച്ചു. തഴക്കര മണ്ഡലം കൺവെൻഷൻ നഗരസഭ ചെയർമാൻ കെ.വി.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് വൈ.രമേശ് അധ്യക്ഷനായി. ഡി.സി.സി വൈസ് പ്രസിഡന്റ് കെ.ആർ മുരളീധരൻ, കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം തോമസി കുറ്റിശ്ശേരിൽ, യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ കെ.ഗോപൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് അനി വർഗീസ്, ഡി.ജിബോയ്, സജീവ് പ്രായിക്കര എന്നിവർ സംസാരിച്ചു.