milan-kalasmskrithi
മിലൻ കലാസംസ്‌കൃതിയുടെ ആഭിമുഖ്യത്തിൽ മാന്നാർ ടൗണിൽ നടന്ന പുതുവത്സരാഘോഷവും സാംസ്കാരിക സദസ്സും ഉദ്‌ഘാടനം സിനി-മിമിക്രി ആർട്ടിസ്റ്റ് ആർ.ജെ സുമേഷ് നിർവഹിക്കുന്നു

മാന്നാർ: സാമൂഹിക- സാംസ്കാരിക - പരിസ്ഥിതി പ്രസ്ഥാനമായ മിലൻ 21 ന്റെ ഭാഗമായിട്ടുള്ള മിലൻ കലാ സംസ്‌കൃതിയുടെ ആഭിമുഖ്യത്തിൽ മാന്നാർ ടൗണിൽ മാർക്കറ്റു ജംഗ്ഷന് സമീപം പുതുവത്സരാഘോഷവും സാംസ്കാരിക സദസും നടന്നു. സിനി-മിമിക്രി ആർട്ടിസ്റ്റ് ആർ.ജെ സുമേഷ് ഉദ്ഘാടനം നിർവഹിച്ചു. മിലൻകലാ സംസ്കൃതി പ്രസിഡന്റ് എൻ.പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സുരേഷ് തിരുവല്ല സ്വാഗതം പറഞ്ഞു. ആർ.ജെ സുമേഷ്, ഡോ.എൽ.ശ്രീരഞ്ജനി, സുഭദ്രക്കുട്ടിയമ്മ, ശോഭനാ രാജേന്ദ്രൻ, ഉഷാ അനാമിക, ഡോ.രഘുനാഥ് എന്നിവരെ മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.വി രത്നകുമാരി ചടങ്ങിൽ ആദരിച്ചു. മിലൻ 21 ചെയർമാൻ പി.എ.എ. ലത്തീഫ്, ജനറൽ സെക്രട്ടറി ഡോ.ഒ.ജയലക്ഷ്‌മി, കേരള ഫോക്ക് ലോർ അക്കാദമി കൗൺസിൽ അംഗം അഡ്വ.പ്രദീപ് പാണ്ടനാട്, ടൗൺ വാർഡ് മെബർ ഷൈനാ നവാസ്, മിലൻ വൈസ്ചെയർമാൻ എം.എ.ഷുക്കൂർ, സെക്രട്ടറി ടി.എസ്.ഷെഫീഖ്, കെ.ബാലസുന്ദരപണിക്കർ, കോ-ഓർഡിനേറ്റർ എം.എ.അൻസാരി, ശോഭനാ രാജേന്ദ്രൻ, പി.ബി.സലാം, പി.എ.എ.ജബ്ബാർ, പി.എ.ഷാജഹാൻ (മാജ), മുഹമ്മദ് ബഷീർ, ഡോക്യുമെന്ററി സംവിധായകൻ അനിമങ്ക്, സുരേഷ് ചേക്കോട്ട്, എൻ.പി.അബ്‌ദുൽ അസീസ് എന്നിവർ സംസാരിച്ചു.