മാന്നാർ: എസ്.എൻ.ഡി.പി യോഗം 365-ാം നമ്പർ പരുമല ശാഖായോഗത്തിലെ സരസകവീശ്വരം കാവിൽക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ കതക്, കട്ടള, സോപാനം എന്നിവ പിത്തള പൊതിഞ്ഞതിന്റെ സമർപ്പണവും ശുദ്ധിപൂജയും സന്തോഷ് തന്ത്രിയുടെയും അനീഷ് ശാന്തിയുടെയും നന്ദു ശാന്തിയുടെയും മുഖ്യകാർമ്മികത്വത്തിൽ ഇന്ന് നടക്കും. രാവിലെ 6.15 ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 9ന് മഹാമൃതുഞ്ജയ ഹോമം എന്നിവ നടക്കും. 11.30ന് നടക്കുന്ന സമർപ്പണ സമ്മേളനം യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ എസ്.രവീന്ദ്രൻ ഉദ്‌ഘാടനം ചെയ്യും. ശാഖാപ്രസിഡന്റ് വാസുദേവൻ അദ്ധ്യക്ഷത വഹിക്കും. എസ്.എൻ.ഡി.പി യോഗം തിരുവല്ല യൂണിയൻ സെക്രട്ടറി അനിൽ എസ്.ഉഴത്തിൽ മുഖ്യപ്രഭാഷണം നടത്തും. യൂണിയൻ പ്രസിഡന്റ് കെ.എ ബിജു ഇരവിപേരൂർ സംഘടനാ സന്ദേശം നൽകലും ശില്പിയെ ആദരിക്കലും നിർവ്വഹിക്കും. യോഗം അസി.സെക്രട്ടറി പി.എസ് വിജയൻ മുഖ്യാതിഥിയാകും. വൈസ് പ്രസിഡന്റ് കെ.ജി ബിജു സംസാരിക്കും. യൂണിയൻ കൗൺസിൽ അംഗങ്ങൾ, പഞ്ചായത്ത് കമ്മിറ്റിയംഗങ്ങൾ, വനിതാ സംഘം അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും. ശാഖാ സെക്രട്ടറി കെ.ഭരതൻ സ്വാഗതവും കമ്മിറ്റിയംഗം വിപിൻ നന്ദിയും പറയും.