ചാരുംമൂട് : എസ്.സി/എസ്.ടി വെൽഫെയർ കാർഷിക കർഷക സംഘത്തിന്റെ നേതൃത്വത്തിൽ കാർഷിക യന്ത്രങ്ങളിൽ പരിശീലനം നൽകുന്നു. തിരുവനന്തപുരം വെള്ളായണി ആർ.ടി.സി ടെയിനിംഗ് സെന്ററിൽ നിന്നുമാണ് പരിശീലനം ലഭിക്കുന്നത്. 17 മുതൽ 19 വരെയാണ് പരിശീലനം. ഭക്ഷണം, താമസസൗകര്യം എന്നിവ കൂടാതെ ദിവസവും150 രൂപവീതം സ്റ്റൈപന്റും ലഭിക്കും. തെങ്ങുകയറ്റ യന്ത്രം, ഗാർഡൻ ട്രില്ലർ, പവ്വർ ട്രില്ലർ, ട്രാക്റ്റർ, ഞാറു നടീൽ യന്ത്രം, മരംമുറി യന്ത്രം, സ്പെയർ ഓപ്പറേഷൻ തുടങ്ങിയവയിലാണ് പരിശീലനം. 35 പേർക്ക് മാത്രമാണ് പരിശീലനം. ഫോൺ: 9400140037, 8547589924.