വള്ളികുന്നം: കടുവിനാൽ മുസ്‌ലിം ജമാഅത്തിൽ വലിയുല്ലാഹി മുസാഫിർ ഉപ്പാപ്പയുടെ ആണ്ടുനേർച്ചയ്ക്ക് തുടക്കമായി. ഇന്ന് സമാപിക്കും. ഇന്ന് രാവിലെ 9 ന് ഖത്തമുൽ ഖുർആൻ, മൗലിദ് സദസ്, സ്വലാത്ത്, സിയാറത്ത്, ദുആ, 10 ന് ദിക്ർ ഹൽ ഖയ്ക്കും -ദുആയ്ക്കും ഷാഫി സഖാഫി കോഴിക്കോട്, ഇ.കെ.അബ്ദുൽ ഖാദിർ സഖാഫി എന്നിവർ നേതൃത്വം നൽകും. ഉച്ചയ്ക്ക് ഒന്നിന് അന്നദാനം, വൈകിട്ട് 7 ന് ഹസൻ അഷ്റഫി ഫാളിൽ ബാഖവി ഉദ്ബോധന പ്രസംഗം നടത്തും . രാത്രി 8 ന് ബുർദാ മജ് ലിസും ഇശൽവിരുന്നും നടക്കും. സയ്യിദ് താഹ തങ്ങൾ, പൂക്കോട്ടൂർ ഷഫീൻ ബാബു, താനൂർ അബ്ദുള്ള ഫാളിൽ മൂടാൽ എന്നിവർ നേതൃത്വം നൽകും.