
അമ്പലപ്പുഴ: പുരോഗമന കലാ സാഹിത്യ സംഘം പുന്നപ്ര മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിജ്ഞാന പ്രദായിനി ഗ്രന്ഥശാലയെ ആദരിക്കലും പാറപ്പുറം അനുസ്മരണവും നടന്നു. മേഖലാ പ്രസിഡന്റ് ജി. വേണുഗോപാൽ അദ്ധ്യക്ഷനായി. സെക്രട്ടറി എസ്.കെ സാബു സ്വാഗതം പറഞ്ഞു. പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ജി സൈറസ് ഉദ്ഘാടനം ചെയ്തു.പാറപ്പുറം അനുസ്മരണം പു.ക.സ സംസ്ഥാന കമ്മിറ്റി അംഗം ജോസഫ് ചാക്കോ നടത്തി. ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ് അലിയാർ എം മാക്കിയിൽ ഗ്രന്ഥശാലയെ ആദരിച്ചു. എഴുത്തുകാരി അഞ്ജനമധു, ലൈബ്രറിയൻ വി. സാംബശിവൻ എന്നിവരെ അനുമോദിച്ചു.