snehaveet

ചെന്നിത്തല: സി.പി.എം ചെന്നിത്തല ലോക്കൽ കമ്മിറ്റി എട്ടാം വാർഡിൽ ഗൗതം നിവാസിൽ ഷിബുകുമാറിന് നിർമ്മിച്ച് നൽകുന്ന സ്നേഹവീടിന്റെ താക്കോൽദാനം ഇന്ന് രാവിലെ 11.30ന് ചെറുകോൽ ചേങ്കര ജംഗ്ഷനിൽ ചേരുന്ന യോഗത്തിൽ മന്ത്രി സജി ചെറിയാൻ നിർവഹിക്കും. സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ അദ്ധ്യക്ഷത വഹിക്കും. ചെറുകോൽ ശുഭാനന്ദാശ്രമം ട്രസ്റ്റ് സെക്രട്ടറി ഗീതാനന്ദ സ്വാമി മുഖ്യപ്രഭാഷണം നടത്തും. സ്നേഹവീടിന്റെ നിർമ്മാണം നടത്തിയ ഇ.എൻ നാരായണനെ ആദരിക്കും. എട്ടുലക്ഷം രൂപ ചെലവിൽ നിർമ്മിച്ച സ്നേഹവീടിന്റെ നിർമാണ ചുമതല ആർ.സഞ്ജീവൻ ചെയർമാനായും കെ.കലാധരൻ കൺവീനറുമായുള്ള സമിതിക്കായിരുന്നു.