
ചേർത്തല: വയലാർ ഇൻഫോ പാർക്ക് പാലത്തിനും റോഡ് വികസനത്തിനുമായി കിഫ്ബി മുഖാന്തിരം നൂറു കോടി രൂപ അനുവദിച്ചത് റദ്ദാക്കിയ സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് വയലാർ ഈസ്റ്റ് വെസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പന്തംകൊളുത്തി പ്രകടനവും പ്രതിഷേധ മാർച്ചും നടത്തി.വയലാർ മുക്കണ്ണൻ കവലയിൽ ചേർന്ന പ്രതിഷേധ യോഗം കയർ കോർപ്പറേഷൻ മുൻ ചെയർമാൻ കെ.ആർ.രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു.ഫണ്ട് റദ്ദാക്കിയ നടപടി പിൻവലിച്ച് ഉടൻ നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.യോഗത്തിൽ വെസ്റ്റ് മണ്ഡലം പ്രസിഡന്റ് ജെയിംസ് തുരുത്തേൽ അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി ജനറൽ സെക്രട്ടറി മധു വാവക്കാട്,അഡ്വ.വി.എൻ.അജയൻ,എ.കെ.ഷെരീഫ്,കെ.ജി അജിത്ത്,ധനേഷ് കൊല്ലപ്പള്ളി,മുരളീധരൻ വയലാർ,ബി.സോമനാഥൻ,എം.ജി. കാർത്തികേയൻ,രമണി ഷംസുദ്ദീൻ എന്നിവർ സംസാരിച്ചു.