1

കുട്ടനാട്: എസ്.എൻ.ഡി.പി യോഗം കുട്ടനാട് യൂണിയനിലെ പൊങ്ങ 21ാം നമ്പർ ശാഖ വക പാലത്തിക്കാട് ശ്രീഭദ്രാദേവീക്ഷേത്രത്തിൽ അടുത്തമാസം നടക്കുന്ന ശിവപുരാണ മഹായജ്ഞം,​ കുംഭപൂര മഹോത്സവം എന്നിവയുടെ കൂപ്പൺ വിതരണം യൂണിയൻ കൺവീനർ സന്തോഷ് ശാന്തി,​ ശാഖാവൈസ് പ്രസിഡന്റ് ഇ.ബി.സജിമോനിൽ നിന്ന് ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്തു. ശാഖാസെക്രട്ടറി എസ്.നിഷാന്ത്, മാനേജിംഗ് കമ്മിറ്റിയംഗങ്ങളായ കെ.കെ.പ്രസാദ്, ബി. ജയപ്രകാശൻ, ക്ഷേത്രം ശാന്തി ഷിബു, മുൻ ശാഖാ സെക്രട്ടറി ഒ.ജെ.ഷാജി, മുൻ കമ്മിറ്റി അംഗം പി. വി. ചെല്ലപ്പൻ തുടങ്ങിയവർ പങ്കെടുത്തു.