photo

ചേർത്തല: കലാകാരന്മാരുടെ സംഘടനയായ സവാക്ക് ഒഫ് ഇന്ത്യയുടെ നാലാം സംസ്ഥാന സമ്മേളനം തുടങ്ങി. സമ്മേളന നഗരിയായ ചേർത്തല ടൗൺ എൻ.എസ്.എസ് കരയോഗം ഓഡി​റ്റോറിയത്തിൽ രക്ഷാധികാരി രാജഗോപാൽ പതാക ഉയർത്തി. ചിത്രകലാ പ്രദർശനം നഗരസഭാ ചെയർപേഴ്സൺ ഷേർളിഭാർഗവൻ ഉദ്ഘാടനം ചെയ്തു.തുടർന്നു കഥയരങ്ങും കവിയരങ്ങും നടന്നു.
വൈകിട്ട് 14 ജില്ലകളിൽ നിന്നും ലക്ഷദ്വീപിൽ നിന്നുമെത്തിയ കലാകാരന്മാരെ വാദ്യമേളങ്ങളുടെ അകമ്പടിയിൽ സാംസ്‌കാരികജാഥയായി ആനയിച്ചു. തുടർന്നു നടന്ന സമ്മേളനം എ.എം.ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു.സംസ്ഥാന പ്രസിഡന്റ് ആശ്രമം ചെല്ലപ്പൻ അദ്ധ്യക്ഷനായി.എസ്.സുജിത്ത്,തോട്ടപ്പള്ളി സുഭാഷ് ബാബു,സലാം അമ്പലപ്പുഴ,സി.രാധാകൃഷ്ണൻ,സീതത്തോട് രാമചന്ദ്രൻ,കെ.എം.പങ്കജാക്ഷൻ തുടങ്ങിയവർ പങ്കെടുത്തു.വിവിധ മേഖലയിൽ മികവുകാട്ടിയവരെ സമ്മേളനത്തിൽ ആദരിച്ചു.
ഇന്ന് രാവിലെ 10ന് പ്രതിനിധി സമ്മേളനം മന്ത്റി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും.ആശ്രമം ചെല്ലപ്പൻ അദ്ധ്യക്ഷനാകും.ജനറൽ സെക്രട്ടറി സജിത്ത് റിപ്പോർട്ട് അവതരിപ്പിക്കും.