s

ഹരിപ്പാട്: സൈക്കിളി​ൽ ബൈക്ക് തട്ടി​യതി​നെച്ചൊല്ലി​യുണ്ടായ തർക്കത്തെത്തുടന്ന് വൃദ്ധൻ അടി​യേറ്റ് മരിച്ചു. വീയപുരം കാരിച്ചാൽ തുണ്ടിൽ ജോസഫ് (62) ആണ് മരിച്ചത്. സംഭവത്തി​ൽ വീയപുരം നന്ദൻകേരിൽ കോളനിയിൽ താമസിക്കുന്ന, ഹരിപ്പാട് സപ്ലൈകോ ഗോഡൗണിലെ തൊഴിലാളി ദയാനന്ദനെ വീയപുരം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകിട്ട് ഏഴരയോടെ കാരിച്ചാൽ ഷാപ്പിനു സമീപമായിരുന്നു സംഭവം. ജോസഫ് സഞ്ചരി​ച്ചി​രുന്ന സൈക്കി​ളി​ൽ ദയാനന്ദൻ ഓടി​ച്ച ബൈക്ക് തട്ടി​യതി​നെ തുടർന്നാണ് തർക്കമുണ്ടായത്. ഇതി​നി​ടെ ദയാനന്ദൻ ജോസിനെ അടിക്കുകയായി​രുന്നു. ജോസി​നെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരി​ച്ചി​രുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തി​നായി​ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.