
ആലപ്പുഴ: സംസ്ഥാനത്ത് സൈബർ കുറ്റകൃത്യങ്ങളിൽ വൻവർദ്ധന. 2,905 സൈബർ കേസുകളാണ് 2023ൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. 2022ൽ ഇത് 773 ആയിരുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, വ്യാജ ഐ.ഡി എന്നിവയിലൂടെയുള്ള പണം തട്ടലും വായ്പാ ആപ്പുകളിലൂടെയുള്ള കമ്പളിപ്പിക്കലുമാണ് അധികവും. ഫോട്ടോമോർഫ് ചെയ്തു തട്ടിപ്പ്, നഗ്നചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തൽ, സാമ്പത്തിക തട്ടിപ്പ് തുടങ്ങിയവയും ഇതിൽ ഉൾപ്പെടുന്നു.
2023ൽ മുൻവർഷത്തെക്കാൾ 5,101 ക്രൈം കേസുകൾ അധികമായി റിപ്പോർട്ട് ചെയ്തു. സ്ത്രീകളോടുള്ള അതിക്രമങ്ങളിലും വൻ വർദ്ധനയുണ്ടായി. കൊലപാതകശ്രമം, കവർച്ച, മോഷണം, തട്ടിപ്പ്, വിശ്വാസവഞ്ചന, ആക്രമിച്ച് പരിക്കേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളും വർദ്ധിച്ചു.
എ.ഐ കാമറകൾ സ്ഥാപിച്ച ശേഷം അപകടങ്ങൾ കുറഞ്ഞെന്ന വാദവും പൊളിഞ്ഞു. 64 അപകടങ്ങളാണ് കഴിഞ്ഞവർഷം കൂടുതലുണ്ടായത്. മരണം കുറഞ്ഞെങ്കിലും പരിക്കേറ്റവരുടെ എണ്ണം കൂടി.
കുറ്റകൃത്യങ്ങളും എണ്ണവും
വർഷം.................................. 2021..........2022.........2023
ഐ.പി.സി കേസുകൾ.....1,42,643......2,35,858.....2,40,959
കൊലപാതക ശ്രമം...........600..........700........918
കവർച്ച......780.......821......834
മോഷണം....1,947....2,273......2,401
ആക്രമിച്ച് കവർച്ച.....3,119......3,943.....4,338
വിശ്വാസ വഞ്ചന.....524.....8,307......10,393
ആക്രമിച്ച് പരിക്കേൽപ്പിക്കൽ.....15,579....17,174.....17,713
സ്ത്രീ പീഡനം ....504....572....634
റോഡപകടങ്ങൾ
(വർഷം, അപകടം , മരണം, പരിക്ക് )
2022- 43,910....4,317....49,307
2023- 43,974....3,622....49,791