
ആലപ്പുഴ:കൊവിഡാനന്തര ചികിത്സയിൽ ഹോമിയോപ്പതിയുടെ സാദ്ധ്യതകൾ ഏറി വരുന്നതായും കൂടുതൽ ഗവേഷണങ്ങൾ ഹോമിയോപ്പതി മേഖലയിൽ നിന്ന് ഉണ്ടാവണമെന്നും വിവിധ വൈദ്യശാസ്ത്ര ശാഖകൾ പരസ്പരം സഹകരണത്തോടെ ജനോപകാരപ്രദമായി പ്രവർത്തിക്കണമെന്നും എ.എം ആരിഫ് എം.പി പറഞ്ഞു.ശാസ്ത്ര സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഐ.എച്ച്.കെ ലേഡീ ഡോക്ടേഴ്സ് വിംഗ് സിന്ദൂരം ആതിഥ്യമരുളിയ, സെമിനാറിൽ വിദഗ്ധ ഫാക്കൽറ്റി ഡോ.റിതു ഗുപ്ത (അസോസിയേറ്റ് പ്രഫസർ നൈമിനാഥ് ഹോമിയോപ്പതിക് മെഡിക്കൽ കോളജ്, ആഗ്ര) എന്നിവർ ഹോമിയോപ്പതിക് അൾട്ടിമേറ്റം ഇൻ ഡയബറ്റിസ് മെലിറ്റസ് എന്ന സെഷനിൽ പ്രമേഹരോഗചികിത്സയുടെ അതിനൂതന ഹോമിയോപ്പതി സാദ്ധ്യതകൾ ചർച്ച ചെയ്തു.
ബ്രസ്റ്റ്ക്യാൻസർ ചികിത്സയിൽ ഹോമിയോപ്പതിയുടെ സാദ്ധ്യതകൾ എന്ന വിഷയത്തിൽ ഡോ.മുഹമ്മദ് അസ്‌ലം എം.വാണിയമ്പലം ,ഡോ.സിമ്ന തസ്നീം എന്നിവരുടെ സയന്റിഫിക് പേപ്പർ പ്രസന്റേഷനുകളും നടന്നു. സംസ്ഥാന പ്രസിഡന്റ് ഡോ.റെജു കരീം അദ്ധ്യക്ഷനായ ചടങ്ങിൽ , ജനറൽ സെക്രട്ടറി ഡോ. കൊച്ചുറാണി വർഗീസ്,സംസ്ഥാന ട്രഷറർ ഡോ. ബാബു. കെ. നോർബർട്ട് ,ഡോ.ബിനി രാജ്,ഡോ.രാധാകൃഷ്ണൻ,ഡോ.ഷമീനാസലീം ,ഡോ.ഷാലിനി ജി.ഉണ്ണിത്താൻ എന്നിവർ സംസാരിച്ചു.