പൂച്ചാക്കൽ: തൈക്കാട്ടുശേരി പുന്നക്കീഴിൽ ശ്രീഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിന് നാളെ കൊടിയേറും.നാളെ രാവിലെ വൈദിക ചടങ്ങുകൾ, 7 ന് ഭാഗവത പാരായണം, 11 ന് ദ്ര‌വ്യകലശാഭിഷേകം, രാത്രി 7.30 ന് മോനാട്ടില്ലത്ത് കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കൊടിയേറ്റ് , തുടർന്ന് 1001 കതിനവെടി, നൃത്തനൃത്യങ്ങൾ. 10 ന് വൈകിട്ട് 6.30 ന് നിറമാല തുടർന്ന് നൃത്ത അരങ്ങേറ്റം. 11 ന് വൈകിട്ട് 6.30 ന് തിരുവാതിരകളി, ഭജൻ സന്ധ്യ ,​12 ന് വൈകിട്ട് 6.30 ന് തിരുവാതിരകളി, 7.30 ന് അഷ്ടോത്തര ഭജനാമൃതം. 13 ന് വൈകിട്ട് തിരുവാതിരകളി, ഭരതനാട്യം . 14 ന് ചതയം ഉത്സവം രാവിലെ 8 ന് ശ്രീമന്നനാരായണീയ പാരായണം, വൈകിട്ട് 6.30 ന് ലയ തരംഗ്, രാത്രി 10 ന് വിളക്ക്, വെടിക്കെട്ട്. 15 ന് പുരുരുട്ടാതി ഉത്സവം രാവിലെ 8 ന് ശ്രീബലി. 10.30ന് കഥകളി , രാത്രി 8 ന് ശ്രീമഹാലക്ഷ്മി കൈകൊട്ടിക്കളി സംഘത്തിന്റെ വളകിലുക്കം. തുടർന്ന് നൃത്താഹാരം. 16 ന് ഉതൃട്ടാതി ഉത്സവം. രാവിലെ കൂട്ടവെടി, ശ്രീബലി വൈകിട്ട് 5 ന് കാഴ്ചശ്രീബലി രാത്രി 8 ന് നിറമാല,​9 ന് വീരനാട്യം . 17 ന് രേവതി വിളക്ക് മഹോത്സവം രാത്രി 10 ന് സോപാന നൃത്തലയം 12 ന് വലിയ വിളക്ക്, വെടിക്കെട്ട്. 18 ന് അശ്വതി ആറാട്ട് മഹോത്സവം രാവിലെ കൂട്ടവെടി 8.30 ന് ആറാട്ടിന് എഴുന്നള്ളിപ്പ് 9.30 ന് ഗാനാമൃതം 11.30 ന് ആറാട്ട് വരവ്, താലപ്പൊലി. വൈകിട്ട് 6 മുതൽ വലി വിളക്ക് വഴിപാട് , രാത്രി 10 ന് ജുഗൽ ബന്ദി ,​ഒന്നിന് വിളക്ക് കൂടിയെഴുന്നള്ളിപ്പ്, ദീപക്കാഴ്ച, വലിയ കാണിക്ക 5 ന് യാത്രയയപ്പ്. 19 ന് മകരഭരണി ദർശനം 8 മുതൽ ദക്ഷിണാമൂർത്തി ഭരണി സംഗീതോത്സവം 11.30 ന് പ്രസാദമൂട്ട്, 12 ന് കുംഭ കൂടാഭിഷേകം, രാത്രി 10 ന് വലിയ ഗുരുതി.