dfytgr

പൂച്ചാക്കൽ: എസ്.എൻ.ഡി.പി.യോഗമാണ് കേരളത്തിലെ സംഘടനകളുടെ മാതാവെന്ന് യോഗം കൗൺസിലർ പി.ടി.മന്മഥൻ പറഞ്ഞു. പാണാവള്ളി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്.എൻ.ഡി.പി യോഗത്തിന്റെ 121-ാമത് ജന്മദിനാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മേഖല ചെയർമാൻ കെ.എൽ.അശോകൻ അദ്ധ്യക്ഷനായി. ഡയറക്ടർ ബോർഡ് അംഗം ബൈജു മുഖ്യ പ്രഭാഷണം നടത്തി. മേഖല കമ്മിറ്റിയംഗം പി.പി.ദിനദേവൻ, വനിത സംഘം പ്രസിഡന്റ് റാണി ഷിബു, യൂത്ത് മൂവ്മെന്റ് നേതാക്കളായ ദേവദാസ് ഗുരുകുലം, നിധിൻ തിരുനല്ലൂർ ശ്യാംകുമാർ തുടങ്ങിയവർ സംസാരിച്ചു. മേഖല കൺവീനർ ബിജുദാസ് സ്വാഗതവും വൈസ് ചെയർമാൻ ടി.ഡി. പ്രകാശൻ നന്ദിയും പറഞ്ഞു.