
ചെന്നിത്തല: ചെന്നിത്തലതെക്ക് 93-ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിൽ ആദ്ധ്യാത്മിക പഠന ക്ലാസും സൗജന്യ വഞ്ചിപ്പാട്ട് കളരിയും ആരംഭിച്ചു. കുട്ടികളിൽ ആത്മീയ അവബോധവും പുരാണങ്ങളിലെ അറിവും കീർത്തനങ്ങളും സ്വായത്തമാക്കുന്നതിനായി ആത്മീയ പഠന ക്ളാസുകളും അതോടൊപ്പം തന്നെ വഞ്ചിപ്പാട്ട് സൗജന്യമായി പഠിയ്ക്കുവാനുമുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. കരയോഗം പ്രസിഡന്റ് ദീപു പടകത്തിൽ ഉദ്‌ഘാടനം ചെയ്തു. ജോ.സെക്രട്ടറി കൃഷ്ണകുമാർ കമ്മിറ്റിയംഗങ്ങളായ വിനീത് വി.നായർ, അനിതകുമാരി,വിജയകുമാരി, വഞ്ചിപ്പാട്ട് വിദഗ്ദ്ധൻ രാധാകൃഷ്ണൻ കോയിക്കലേത്ത്, വനിതാസമാജം സെക്രട്ടറി സുമ പ്രദീപ്, ആത്മീയ പഠന അദ്ധ്യാപിക പാർവ്വതിഅമ്മ തുടങ്ങിയവർ പങ്കെടുത്തു.