jkgg

ഹരിപ്പാട്: തിരുവനന്തപുരത്ത് നടന്ന കേരള യൂണിവേഴ്സിറ്റി കരാട്ടെ ചാമ്പ്യൻഷിപ്പിൽ കൃഷ്ണ സാജൻ സ്വർണ മെഡൽ നേടി. ആലപ്പുഴ എസ്. ഡി കോളേജിൽ ഇംഗ്ലീഷ് ലിറ്ററെച്ചർ വിദ്യാർത്ഥിനിയാണ്. നങ്ങ്യാർകുളങ്ങര നന്ദനത്തിൽ സാജന്റെയും ശ്രീജയുടെയും മകളാണ്. ഹരിപ്പാട് ഡ്രാഗൺവേയിൽ ഷിഹാൻ രാകേഷ് വിദ്യാധരന്റെ ശിക്ഷണത്തിലാണ് കരാട്ടെ അഭ്യസിക്കുന്നത്. ഹരിപ്പാട് നടന്ന കേരളത്തിലെ ആദ്യത്തെ പ്രൊഫഷണൽ ബോക്സിംഗ് ചാമ്പ്യൻഷിപ്പിലും കൃഷ്ണ സാജൻ വിജയിയായിരുന്നു.