
ഹരിപ്പാട്: ചെന്നിത്തല സച്ചിൻ മയീ ദേവിചാരിറ്റബിൾ സൊസൈറ്റി ഏർപ്പെടുത്തിയ സച്ചിൻ മയി കീർത്തി പുരസ്ക്കാകാരം അദ്ധ്യാപകനും പരിസ്ഥിതി പ്രവർത്തകനുമായ ജി.രാധാകൃഷ്ണന് നൽകും. പരിസ്ഥിതി പ്രവർത്തനത്തിന് പുരസ്ക്കാരം നൽകുന്നത് ആദ്യമായാണ്. 13 ന് നടക്കുന്ന സമ്മേളനത്തിൽ മുൻ എം.എൽ എ എം.മുരളി പുരസ്ക്കാരം നൽകും. വനമിത്ര , പ്രകൃതി മിത്ര തുടങ്ങിയ സർക്കാർ പുരസ്ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.