
പൂച്ചാക്കൽ: പ്ലസ് വൺ വിദ്യാർത്ഥിനി ചികിത്സയിലിരിക്കെ മരിച്ചു. പാണാവള്ളി രണ്ടാം വാർഡ് മംഗലത്ത് നികർത്ത് വീട്ടിൽ എം.ടി.സുരേഷിന്റെ മകൾ ശ്രീപാർവതിയാണ് (17) മരിച്ചത്. കഴിഞ്ഞ ആറുമാസമായി ശ്വാസകോശ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. ശനിയാഴ്ച അസുഖം കൂടിയതോടെ പാണാവള്ളി ഹെൽത്ത് സെന്ററിൽ ചികിത്സ തേടി. തുടർന്ന്
എറണാകുളം ജനറൽ ആശുപത്രിയിലേക്ക് പോകവേയായിരുന്നു മരണം. പൂച്ചാക്കൽ ശ്രീകണ്ഠേശ്വരം എസ്.എൻ.എച്ച്.എസ്.എസിലെ വിദ്യാർത്ഥിനിയായിരുന്നു. മാതാവ് : ശാലിനി. സഹോദരൻ : അഖിൽ (അപ്പു).