etrer

ആലപ്പുഴ : കേരളാപൊലീസ് ഓഫീസേഴ്സ് അസോസിയേഷന്റെയും കേരളാപൊലീസ് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിൽ മുഹമ്മ പൊലീസ് സ്റ്റേഷനിൽ സംഘടിപ്പിച്ച കുടുംബ സഹായ നിധി വിതരണ സമ്മേളനം മന്ത്രി പി. പ്രസാദ് നിർവ്വഹിച്ചു. ആലപ്പുഴ ഡി.എച്ച്. ക്യുവിലെ എ.എസ്.ഐ സെൽവരാജിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ കൈമാറി. കെ.പി.ഒ ആലപ്പുഴ ജില്ലാ പ്രസിഡന്റ് കെ.പി.ധനീഷ് അദ്ധ്യക്ഷനായി. മുഹമ്മ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്വപ്നാ ഷാബു ,അർത്തുങ്കൽ കോസ്റ്റൽ പൊലീസ് സ്റ്റേഷൻ എസ്. എച്ച്. ഒ മുകേഷ്, പൊലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി എസ്.സന്തോഷ് , ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി.ആർ ബിജു തുടങ്ങിയവർ സംസാരിച്ചു.