atm-counter

മാന്നാർ: പരുമല സെമിനാരിയിൽ സ്ഥാപിച്ച പഞ്ചാബ് നാഷണൽ ബാങ്കിന്റെ എ.ടി.എം കൗണ്ടർ ഡോ.ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത ഉദ്‌ഘാടനം ചെയ്തു. പരുമല സെമിനാരി മാനേജർ കെ.വി പോൽ റമ്പാൻ, അസി.മാനേജർ എൽദോസ് ഏലിയാസ്, പഞ്ചാബ് നാഷണൽ ബാങ്ക് തിരുവനന്തപുരം സർക്കിൾ ഹെഡ് ആർ.നിത്യ കല്യാണി, ദീപ(പഞ്ചാബ് നാഷണൽ ബാങ്ക് സോണൽ ഓഫീസ്, ചെന്നൈ), സുനിൽ പ്രജിത്(സർക്കിൾ ഓഫീസ്,​ തിരുവനന്തപുരം), പഞ്ചാബ് നാഷണൽ ബാങ്ക് മാന്നാർ ബ്രാഞ്ച് മാനേജർ കൃഷ്ണകുമാർ എന്നിവർ സംബന്ധിച്ചു.