
പൂച്ചാക്കൽ: സി.പി.ഐ അരൂർ ഈസ്റ്റ് മണ്ഡലം പ്രവർത്തകയോഗം പൂച്ചാക്കൽ കമ്മ്യൂണിറ്റി ഹാളിൽ നടന്നു. സി.പി.ഐ സംസ്ഥാന കമ്മറ്റി അംഗം അഡ്വ. ജി.കൃഷ്ണപ്രസാദ് റിപ്പോർട്ടിംഗ് നടത്തി.മണ്ഡലം അസി. സെക്രട്ടറി കെ.ബാബുലാൽ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ടി. ആനന്ദൻ സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മറ്റി അംഗം അഡ്വ. ഡി.സുരേഷ് ബാബു, സെക്രട്ടറിയേറ്റ് അംഗങ്ങളായ ഇ.എം.സന്തോഷ് കുമാർ, കെ.എസ്.രാജേന്ദ്രൻ, ടി.എം. അജയകുമാർ എന്നിവർ സംസാരിച്ചു.പൂച്ചാക്കൽ എൽ.സി സെക്രട്ടറി ഷാജി കെ. കുന്നത്ത് നന്ദി പറഞ്ഞു.