kudumba-yogam

മാന്നാർ: മൂർത്തിട്ട കുടുംബയോഗത്തിന്റെ 41-ാം വാർഷികവും അനുമോദന സമ്മേളനവും പാവുക്കര സെന്റ്.തോമസ് ഓർത്തഡോക്സ് പള്ളി പാരിഷ്ഹാളിൽ നടന്നു. പ്രസിഡന്റ് ചാക്കോ കയ്യത്രയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗം ഫാ.ജെയിൻ സി.മാത്യു ഉദ്‌ഘാടനം ചെയ്തു. സെക്രട്ടറി ജയാ മാത്യു, ജോൺ കുര്യൻ, എബിഉമ്മൻ കുര്യൻ എന്നിവർ സംസാരിച്ചു.