
ചാരുംമൂട് : യു.ഡി.എഫ് മാവേലിക്കര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 10ന് നടക്കുന്ന വിചാരണ സദസ്സിന് മുന്നോടിയായി നടത്തിയ മണ്ഡലം കൺവെൻഷൻ ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.കെ.ആർ.മുരളീധരൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ടി.മന്മഥൻ അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ കെ.ഗോപൻ, ബ്ലോക്ക് പ്രസിഡന്റുമാരായ ജി.ഹരി പ്രകാശ്, അനി വർഗീസ്, താമരക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജി.വേണു, പി.ബി.ഹരികുമാർ ,താമരക്കുളം രാജൻ പിള്ള, കെ.എൻ.അശോക് കുമാർ, നിസാർ അബ്ബാസ്, മുത്താരരാജ്, തൻസീർ കണ്ണനാംകുഴി എന്നിവർ സംസാരിച്ചു.