
കുട്ടനാട് : എടത്വാ പഞ്ചായത്ത് 13,14 വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന എടത്വ - ചങ്ങങ്കരി ആംബുലൻസ് പാലത്തിന്റെ ഇരുവശവുമുള്ള കൽക്കെട്ടും അപ്രോച്ച് റോഡും ഇടിഞ്ഞുതാഴ്ന്ന് താഴേക്ക് പതിച്ചേക്കാമെന്ന സ്ഥിതിയിലെത്തിയതോടെ യാത്രക്കാർ ഭീതിയിൽ. പലതവണ പരാതിപ്പെട്ടിട്ടും പരിഹാരം ഉണ്ടാകാതിരുന്നതോടെ നാട്ടുകാർ റോഡിൽ വാഴനട്ട് പ്രതിഷേധിച്ചു
കാൽ നൂറ്റാണ്ടിലേറെ പഴക്കം വരുന്ന പാലത്തിന്റെ നിർമ്മാണം പൂർത്തീകരിച്ച് ഉദ്ഘാടനം നടന്നതിന് തൊട്ടുപിന്നാലെ തന്നെ ഇരുവശവുമുള്ള കൽക്കെട്ടുകളും അപ്രോച്ച് റോഡും ഇടിഞ്ഞു താഴ്ന്ന് അപകടസ്ഥിതിയിലേക്കാകുകയായിരുന്നു. വാഹനങ്ങളിലും മറ്റും എത്തുന്ന യാത്രക്കാരുടെ ശ്രദ്ധ അല്പമൊന്നു തെറ്റിയാൽ ഏത് നിമിഷവും അപകടത്തിൽപ്പെടാം.
പ്രദേശത്തെ ജനങ്ങൾക്ക് എടത്വാ പച്ച ജംഗ്ഷനിലെത്താൻ സഹായിക്കുന്ന ഏറ്റവും പ്രധാന പാലം കൂടിയാണിത്.