1

കുട്ടനാട് : കുട്ടനാട് തനിമയുടെ നേതൃത്വത്തിൽ നടന്ന ബീയാർ പ്രസാദ് അനുസ്മരണം ചങ്ങനാശ്ശേരി എസ്.ബി കോളേജ് മലയാളവിഭാഗം മേധാവി ഡോ.ജോസഫ് സ്കറിയ ഉദ്ഘാടനം ചെയ്തു. തനിമ ചെയർമാൻ ഡോ.തോമസ് പനക്കളം അദ്ധ്യക്ഷത വഹിച്ചു. ആലപ്പുഴ എസ്.ഡി കോളേജ് മലയാള വിഭാഗം അദ്ധ്യാപകൻ ഡോ.സജിത്ത് ഏവരേത്ത് അനുസ്മരണ പ്രഭാഷണം നടത്തി. പുന്നപ്ര ജ്യോതികുമാർ, മജീഷ്യൻ മനു മങ്കൊമ്പ്, ജോസഫ് ചേക്കോടൻ, പ്രദീപ് വയനാട്, ശ്രീകുമാർ , ഡോ.കൈലാസ് തോട്ടപ്പള്ളി, വിധു പ്രസാദ്, വി.ആർ.വിനോദ്, വിജു സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു.