
മാവേലിക്കര: ചെട്ടികുളങ്ങര കൈത വടക്ക് 1297-ാം നമ്പർ ഓം സരസ്വതി വിലാസം എൻ.എസ്.എസ് കരയോഗത്തിന്റെ കുടുംബ സംഗമം എൻ.എസ്.എസ് പ്രസിഡന്റ് ഡോ.എം.ശശികുമാർ ഉദ്ഘാടനം ചെയ്തു. താലൂക്ക് യൂണിയൻ പ്രസിഡന്റ് ഡോ.പ്രദീപ് ഇറവങ്കര അദ്ധ്യക്ഷനായി. കുടുംബ ഡയറക്ടറിയുടെ ആദ്യ പ്രതി നെടുവക്കാട്ട് ശാന്തി നിലയം ബി.എൻ.വേണുഗോപാൽ സ്വീകരിച്ചു. പെൻഷൻ, ചികിത്സാസഹായ എന്നിവയുടെ വിതരണം താലൂക്ക് യൂണിയൻ സെക്രട്ടറി വി.ആർ.സാനിഷ് കുമാർ നിർവ്വഹിച്ചു. യൂണിയൻ പ്രതിനിധികളായ അഡ്വ.എസ്.എസ്.പിളള, കെ.വാസുദേവൻ പിള്ള, താലൂക്ക് വനിതാ യൂണിയൻ പ്രസിഡന്റ് ശ്രീലതാ രമേശ്, കരയോഗം പ്രസിഡന്റ് ജി.ഗോപാലകൃഷ്ണപിള്ള, വൈസ് പ്രസിഡന്റ് ആർ.ശിവപാലൻ, സെക്രട്ടറി ജി.വേണുഗോപാൽ, ജോയിന്റ് സെക്രട്ടറി എസ്.ശിവദാസൻ നായർ, ട്രഷറാർ എസ്.ശ്രീകുമാർ, 21-ാം നമ്പർ വനിതാ സമാജം പ്രസിഡന്റ് കെ.ശാന്തകുമാരിയമ്മ, സെക്രട്ടറി സി.വിനോദിനി, കമ്മിറ്റി അംഗങ്ങളായ ആർ.ബാലകൃഷ്ണപിള്ള, എസ്.ജയൻ, ആർ.ബിനുകുമാർ, വിജയകുമാർ, ബി.എൻ.ശശിരാജ്, സി.രാധാകൃഷ്ണപിള്ള, പി.കാളിദാസൻ പിള്ള, ആർ.മഹേഷ് എന്നിവർ സംസാരിച്ചു. സരോജിനി ദാമോദരൻ ഫൗണ്ടേഷൻ അവാർഡ് നേടിയ കരയോഗാംഗമായ കൃഷ്ണകുമാരി, ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾ തുടങ്ങിയവരെ ചടങ്ങിൽ അനുമോദിച്ചു.