
മുഹമ്മ : മണ്ണഞ്ചേരി കാവുങ്കൽ കല്ലുമല ക്ഷേത്രത്തിൽ കളമെഴുത്തിനും പാട്ടും നടന്നു. ചടങ്ങുകൾക്ക് പ്രസിഡന്റ് കെ.പി.ബിജു ഭദ്രദീപം തെളിയിച്ചു. കേന്ദ്രീയ വിദ്യാലയം റിട്ട.പ്രിൻസിപ്പൽ എൻ.എസ്.രാമചന്ദ്രൻ 'നാഗാരാധന' എന്ന വിഷയത്തിൽ ആത്മീയ പ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് പി.പി.ഷാബു പുല്ലത്ത്, സെക്രട്ടറി കെ.മോഹൻ ദാസ് കുമാരമന്ദിരം , ജോയിന്റ് സെക്രട്ടറി കെ.എസ്.സുനിൽ കുമാർ കല്ലുമല , രക്ഷാധികാരി പി.പി.സുധീർ നടുവിലച്ചിറ , ട്രഷറർ സി.വി.വേണു ചിറയിൽ എന്നിവർ നേതൃത്വം നൽകി.