മാവേലിക്കര: ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര സമിതി തെക്കേക്കര മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ തെക്കേക്കര മണ്ഡലത്തിലെ വീടുകളിൽ വിതരണം ചെയ്യുവാനുള്ള അക്ഷതം വഹിച്ചുകൊണ്ട് നടത്തിയ, അയോദ്ധ്യാ അക്ഷത പരിക്രമണ യാത്ര മാവേലിക്കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു. അക്ഷത സമിതി പ്രസിഡന്റ് ടി.രാജൻ, സെക്രട്ടറി ജി.കെ.ബിജു, രക്ഷാധികാരി വിനോദ് ഉമ്പർനാട്, വിശ്വഹിന്ദു പരിഷത്ത് ജില്ലാ വൈസ് പ്രസിഡന്റ് എം.ചന്ദ്രശേഖരൻ, താലൂക്ക് കാര്യവാഹക് ബി.ഉണ്ണികൃഷ്ണൻ, പ്രീയ ബാബു, ആർ.രജ്ഞിനി തുടങ്ങിയവർ സംസാരിച്ചു.