മാവേലിക്കര: പുതിയകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിലെ മകരപെരുന്നാളിനു ഭദ്രാസന മെത്രാപ്പൊലീത്ത ഏബ്രഹാം മാർഎപ്പിഫാനിയോസ് കൊടിയേറ്റി. ഭദ്രാസന സെക്രട്ടറി ഫാ.ജോൺസ് ഈപ്പൻ, ഫാ.ഡോ. റെജി മാത്യു, കത്തീഡ്രൽ വികാരി ഫാ.അജി.കെ തോമസ്, സഹവികാരിമാരായ ഫാ.ബൈജു തമ്പാൻ, ഫാ.ജോൺസൻ ശക്തിമംഗലം, ഫാ.മനീഷ് മാത്യു തുടങ്ങിയവർ സഹകാർമികത്വം വഹിച്ചു. ഇന്ന് രാവിലെ 7ന് കുർബാന, ഡോ.കെ.എൽ.മാത്യു വൈദ്യൻ കോറെപ്പിസ്‌കോപ്പ, 6.30ന് കൺവെൻഷൻ വചനശുശ്രൂഷ-മെർലിൻ.ടി മാത്യു, നാളെ 7ന് കുർബാന-ഫാ.ഡോ.റെജി മാത്യു, 6.30ന് കൺവെൻഷൻ വചനശുശ്രൂഷ ഫാ.ജോൺ ടി.വർഗീസ് എന്നിവ നടക്കും. 16നും 17നും പെരുന്നാൾ റാസ നടക്കും.