മാവേലിക്കര: ഓർത്തഡോക്സ് സഭ മാവേലിക്കര ഭദ്രാസന ദിനാഘോഷത്തിന്റെ ഭദ്രാസന തല ഉദ്ഘാടനം പുതിയകാവ് സെന്റ് മേരീസ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ ഭദ്രാസന മെത്രാപ്പൊലിത്ത ഏബ്രഹാം മാർ എപ്പിഫാനിയോസ് നിർവഹിച്ചു. ഭദ്രാസന സെക്രട്ടറി ഫാ.ജോൺസ് ഈപ്പൻ അദ്ധ്യക്ഷനായി. സഭ മാനേജിംഗ് കമ്മിറ്റിയംഗങ്ങളായ സൈമൺ കെ.വർഗീസ് കൊമ്പശേരിൽ, ബിജു വർഗീസ് ചേപ്പാട്, ജോജി ജോർജ് കുട്ടംപേരൂർ, നഗരസഭ അദ്ധ്യക്ഷൻ കെ.വി.ശ്രീകുമാർ, ഫാ.ഡോ.റെജി മാത്യു, ഭദ്രാസന പി.ആർ.ഒ അനി വർഗീസ്, ഭദ്രാസന തെയോമീഡിയ ഡയറക്ടർ ബിനു തങ്കച്ചൻ, കത്തീഡ്രൽ വികാരി ഫാ.അജി കെ.തോമസ്, സഹവികാരിമാരായ ഫാ.ബൈജു തമ്പാൻ, ഫാ.ജോൺസൻ ശക്തിമംഗലം, ഫാ.മനീഷ് മാത്യു, ട്രസ്റ്റി പി.ഫിലിപ്പോസ്, സെക്രട്ടറി വി.ടി ഷൈൻമോൻ, പെരുന്നാൾ കൺവീനർ സജി പി.ജോഷ്വാ, എം.ബി ഐ.ടി.സി ട്രഷറർ മാത്യു ജോൺ പ്ലാക്കാട്ട് തുടങ്ങിയവർ സംസാരിച്ചു.