tur

തുറവൂർ: എസ്.എൻ.ഡി.പി യോഗം തുറവൂർ തെക്ക് ഭാരത വിലാസം 765-ാം നമ്പർ ശാഖയുടെ കീഴിൽ നിർമ്മിക്കുന്ന ഗുരുദേവ ക്ഷേത്രത്തിന്റെ ഉത്തരം വയ്പ് കർമ്മം അഖിലാജ്ഞലി ഗ്രൂപ്പ് ഡയറക്ടർ പി.ഡി.ലക്കി നിർവഹിച്ചു. ചടങ്ങിൽ ക്ഷേത്രം മേൽശാന്തി നെടുമ്പ്രക്കാട് ബിജു ശാന്തി, സ്ഥപതി തിരുവിഴ വാസുദേവൻ ആചാരി എന്നിവർ മുഖ്യ കാർമ്മികരായി .എസ്.എൻ.ഡി.പി യോഗം അരൂർ മേഖലാ കമ്മിറ്റി ചെയർമാൻ വി.പി.തൃദീപ് കുമാർ, ശാഖാ പ്രസിഡന്റ് വി.ടി.മുരളി, സെക്രട്ടറി എസ്.റെജിമോൻ, അനിൽ ഇന്ദീവരം, വനിതാ സമിതി അംഗം സിനി സാേമൻ,പി.കെ.ഹരിദാസ് ,ചന്ദ്രപ്പൻ തുടങ്ങിയവർ പങ്കെടുത്തു.