തുറവൂർ: എസ്.എൻ.ഡി.പി യോഗം തുറവൂർ തെക്ക് ഭാരത വിലാസം 765-ാം നമ്പർ ശാഖയുടെ കീഴിൽ നിർമ്മിക്കുന്ന ഗുരുദേവ ക്ഷേത്രത്തിന്റെ ഉത്തരം വയ്പ് കർമ്മം അഖിലാജ്ഞലി ഗ്രൂപ്പ് ഡയറക്ടർ പി.ഡി.ലക്കി നിർവഹിച്ചു. സമ്മേളനം ചേർത്തല മേഖല ചെയർമാൻ കെ.പി.നടരാജൻ ഉദ്ഘാടനം ചെയ്തു.യൂണിയൻ അഡ്മിനിസ്ട്രേറ്റർ ടി.അനിയപ്പൻ അദ്ധ്യക്ഷത വഹിച്ചു.യൂണിയൻ വൈസ് ചെയർമാൻമാരായ പി.ജി.രവീന്ദ്രൻ അഞ്ജലി,പി.ഡി.ഗഗാറിൻ,കമ്മിറ്റി അംഗങ്ങളായ അനിൽ ഇന്ദീവരം,ജെ.പി.വിനോദ്,ആർ.രാജേന്ദ്രൻ,വനിതാസംഘം പ്രസിഡന്റ് ബേബി ബാബു,സെക്രട്ടറി ശോഭിനി രവീന്ദ്രൻ,യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് ദേവദാസ് പള്ളിപ്പുറം,സെക്രട്ടറി ആദർശ്,പെൻഷണേഴ്സ് ഫോറം കൺവീനർ പവിത്രൻ,എംപ്ലോയീസ് ഫോറം പ്രസിഡന്റ് അജി ഗോപിനാഥ് എന്നിവർ സംസാരിച്ചു.