ചാരുംമൂട് : ശക്തമായ മിന്നലിൽ വ്യാപകനാശനഷ്ടം. ഇന്നലെ വൈകിട്ട് 4ഓടെയാണ് ചുനക്കര തെക്ക് എൻ.എസ്.എസ് സ്കൂളിന്റെ ഭാഗത്താണ് ശക്തമായ മിന്നലിൽ നാശനഷ്ടമുണ്ടായത്. ചുനക്കര തെക്ക് ജാഫർ മൻസിലിൽ റിട്ട.എസ്.ഐ ജാഫർ ഖാന്റെ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. വീടിന് മുന്നിലെ വൈദ്യുതി പോസ്റ്റിൽ നിന്ന് അമിത വൈദ്യുതി പ്രവഹിച്ച് വീട്ടിൽ സ്ഥാപിച്ചിരുന്ന മീറ്ററിലേക്ക് എത്തി പൊട്ടിതെറിച്ചു. സമീപത്ത് വൻ കുഴിയും രൂപപ്പെട്ടു. റോഡിൽ കിടന്ന കൂറ്റൻ പാറക്കഷ്ണങ്ങൾ മീറ്ററുകളോളം ദൂരത്തിൽ തെറിച്ച് വീണു. ഈ സമയം വീടിന് മുന്നിലെ വാതലിൽ ഇരിക്കുകയായിരുന്ന ജാഫർ ഖാനും കൊച്ചു മകളും .സമീപ വാസികളെല്ലാം തീ ഗോളം കണ്ട് ഭയപ്പാടോടെ നിലവിളിച്ചു. വീടിന് മുന്നിൽ ഇട്ടിരുന്ന ജാഫർ ഖാന്റെ കാർ മണ്ണും ചെളിയും കൊണ്ട് നിറഞ്ഞു. വീടിന്റെ ഭിത്തികൾ പൊട്ടിക്കീറിയിട്ടുണ്ട്. ആറോളം ഫാനുകൾ നശിച്ചു. സമീപവാസികളായ ഉദയഭാനുവും കുടുംബവും തീഗോളം കണ്ട് ഓടി രക്ഷപെടുകയായിരുന്നു. ഇവരുടെ ഇലക്ട്രിക്ക് ഉപകരണങ്ങളും നശിച്ചു. പുതുപള്ളി പടീറ്റതിൽ ബദറുദീന്റെ വീട്ടിലെ ടി.വിയും ഫാനുകളും നശിച്ചു. ഭിത്തിക്കും വിള്ളലുണ്ടായി. സമീപവാസിയായ ഇല്യാസ് ഖാന്റെയും തച്ചന്റെ തെക്കതിൽ കമറുദീന്റെയും വീടുകളിലും നാശ നഷ്ടമുണ്ടായി.