ambala

അമ്പലപ്പുഴ: കാക്കാഴം മിസ്രിയ മൻസിൽ റഷീദബീവിക്ക് (60) പിന്നാലെ ഭർത്താവ് മുഹമ്മദ് കുഞ്ഞും (65) കുഴഞ്ഞുവീണ് മരിച്ചു. ശനിയാഴ്ച രാത്രി 9.50 ഓടെ റഷീദ ബീവി വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് ബന്ധുക്കൾ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. റഷീദയുടെ മൃതദേഹം ഞായറാഴ്ച രാവിലെ

10.45 ഓടെ സംസ്കരിക്കാൻ വീട്ടിൽ നിന്ന് പള്ളിയിലേക്ക് എടുക്കവെയാണ് മുഹമ്മദുകുഞ്ഞ്

കുഴഞ്ഞുവീണത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

മക്കൾ: മസുദ്, മിൻഹാജ്, മുംതാസ്, മിസ്റിയ. മരുമക്കൾ : സഫീന, ഇർഫാന, മുഹമ്മദ് ഹാരിസ്( ബഹ്റൈൻ).