
അമ്പലപ്പുഴ: ജവഹർ ബാൽ മഞ്ചിന്റെ പുന്നപ്ര മണ്ഡലം കമ്മിറ്റി രൂപീകരിച്ചു. ദേശീയ കോ- ഓർഡിനേറ്റർ ആദിത്യൻ സാനു യോഗം ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഹസൻ എം. പൈങ്ങാമഠം അദ്ധ്യക്ഷനായി. പി.ഉണ്ണികൃഷ്ണൻ പുത്തൻ മഠം ,ഷിഹാബ് പോളക്കുളം, വിഷ്ണു പ്രസാദ് വാഴപ്പറമ്പിൽ, ശ്രീജാ സന്തോഷ്, അബ്ദുൽ ഹാദി ഹസൻ, സുമി സമീർ, ഈസാ .എസ്, എസ്. സൈനബ്, സിനാൻ ഷമീർ, ഹവ്വാ ഹസൻ, അഭയ് ശ്രീദേവ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: അഭയ് ശ്രീദേവ് (പ്രസിഡന്റ്), സിനാൻ ഷമീർ, സൈനബ് സമീർ (വൈസ് പ്രസിഡന്റുമാർ), ഈസാ സമീർ (ജനറൽ സെക്രട്ടറി), ഹവ്വാ ഹസൻ, (ജോ.സെക്രട്ടറി).