
അമ്പലപ്പുഴ: മതബോധന പഠന വിദ്യാർത്ഥികളും അദ്ധ്യാപകരും ശാന്തിഭവൻ സന്ദർശിച്ചു.കൊക്കോതമംഗലം കിഴക്കേമുറി സെന്റ് തോമസ് ചർച്ചിലെ മതബോധന പഠന പ്ലസ് വൺ വിദ്യാർത്ഥികളും അദ്ധ്യാപകരുമാണ് പുന്നപ്ര ശാന്തി ഭവനിലെ അന്തേവാസികളെ സന്ദർശിക്കാനെത്തിയത്.സെന്റ് ആന്റണി സ്കൂൾ എച്ച്.എം കുര്യാക്കോസ് ആന്റണി, ബ്രദർ എബിൻ, ബിജി സാജു, മദർ നിർമ്മല, സിസ്റ്റർ ജസീത്ത്, ജോബി, ഓമന ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ 20 ഓളം വിദ്യാർത്ഥികളുമാണ് എത്തിയത്. അന്തേവാസികൾക്ക് ഉച്ചഭക്ഷണവും നിത്യോപയോഗ സാധനങ്ങളും നൽകി. ശാന്തി ഭവൻ മാനേജിംഗ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിൻ സംഘാംഗങ്ങളെ സ്വീകരിച്ചു.