
അമ്പലപ്പുഴ : കോമന കാവിൽ റസിഡന്റ്സ് അസോസിയേഷന്റെ പ്രവർത്തനോദ്ഘാടനവും ക്രിസ്മസ്, പുതുവത്സരാഘോഷവും അമ്പലപ്പുഴ സി.ഐ എസ്. ദ്വിജേഷ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് സുരേഷ് സാരഥി അദ്ധ്യക്ഷനായി.പഞ്ചായത്തംഗം കെ. മനോജ് കുമാർ മുഖ്യ പ്രഭാഷണം നടത്തി. വിജയൻ നളന്ദ , വി.ഉത്തമൻ അമ്പലപ്പുഴ, ഗിരീഷ് വിശ്വംഭരൻ, പി.എസ്.സുരേന്ദ്രനാഥ്, താജുദീൻ പെരുവേലിൽ, മീരാ അനിൽകുമാർ, ഗോപകുമാർ അമ്പലപ്പുഴ,ശ്രീജി ശ്രീകുമാർ ,രാഹുൽ രവി, ആർ.അജിത്ത് രാജ്, സുഷമാ അനിയൻ കുഞ്ഞ്, എസ്. ഷഹന, വി.കണ്ണൻ എന്നിവർ പ്രസംഗിച്ചു.